News

യൂറോപ്യൻ സംഘത്തിന് നേരെ യഹൂദരുടെ ആക്രമണം- DEMO SEVEN IMAGE

പ്രവാചകശബ്ദം 19-10-2026 - Monday

റമല്ല: പാലസ്തീൻ പ്രദേശത്തെ ക്രൈസ്‌തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾ അധിനിവേശ യഹൂദരുടെ ആക്രമണത്തിനിരയായി. ഒലിവ് വിളവെടുപ്പിനിടെ പാലസ്‌തീനികൾ അധിനിവേശ യഹൂദരുടെ ആക്രമണത്തിന് ഇരയാകുന്നതു സംബന്ധിച്ച വാർത്തകളുടെ സത്യാവസ്ഥ നേരിട്ടു കണ്ട് മനസിലാക്കാൻ എത്തിയതായിരുന്നു യൂറോപ്യൻ സംഘം.

വചനഭാഗം: ലേവിയെ വിളിക്കുന്നു - മര്‍ക്കോസ് 2: 13-17

അധിനിവേശ വെസ്റ്റ്ബാങ്കിൽ റമള്ളയ്ക്കു സമീപം തയ്ബെ ഗ്രാമത്തിൽ ശനിയാഴ്‌ചയുണ്ടായ സംഭവത്തിൽ കത്തോലിക്ക സഭ, ബെൽജിയം, ഫ്രാൻസ്, പോളണ്ട് പ്രതിനിധികൾ ഉൾപ്പെട്ട സംഘമാണ് ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ച യഹൂദ അക്രമികൾ സംഘത്തിന്റെ വാഹനവ്യൂഹം തടയുകയായിരിന്നു. ബെൽജിയം കോൺസൽ ജനറൽ, ഫ്രാൻസിലെ മേയർ എന്നിവർ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു. കോൺസൽ ജനറലിന്റെ വാഹനത്തിന്റെ ചില്ല് തകർത്തു.

78 വയസുള്ള മേയറും ആക്രമണത്തിന് ഇരയായി. ബെൽജിയം സർക്കാർ സംഭവത്തെ അപലപിക്കുകയും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാൻ ഇസ്രയേൽ തയാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്നതായി ഇസ്രായേലി സേന അറിയിച്ചു. വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേലി കുടിയേറ്റക്കാർ പാലസ്തീനികൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ തയ്ബെ ഗ്രാമത്തിൽ താമസക്കാരല്ലാത്തവരുടെ പ്രവേശനം ഇസ്രായേൽ സൈന്യം നിരോധിച്ചിരിന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ എടുത്ത സൈനീക നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. തയ്ബെയിൽ ഏകദേശം 1,200 മുതൽ 1,300 വരെ ക്രൈസ്തവരുണ്ടെന്നാണ് കണക്ക്. മേഖലയില്‍ ക്രൈസ്തവ സംഘം നിരവധി തവണ സന്ദര്‍ശനം നടത്തിയിരിന്നു.


Related Articles »